LatestThiruvananthapuram

നായകള്‍ക്ക് ഫസ്റ്റ് ക്ളാസ് ട്രെയിന്‍ യാത്ര

“Manju”

തിരുവനന്തപുരം: ട്രെയിനുകളില്‍ നായകളെയും നായ്‌കുട്ടികളെയും കൊണ്ടുപോകുന്നതിന് റെയില്‍വേ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതനുസരിച്ച്‌ ഫസ്റ്റ് ക്ളാസ് എ.സി കമ്പാര്‍ട്ട്മെന്റ് കൂപ്പെയില്‍ മാത്രം നായയുമായി യാത്ര ചെയ്യാം. ഒരേസമയം ഒരു നായയെ മാത്രമേ കൊണ്ടുപോകാനാകൂ. മറ്റു കോച്ചുകളില്‍ നായയുമായുള്ള യാത്ര അനുവദിക്കില്ല. അതേ സമയം നായ്‌ക്കുട്ടികളെ ബോക്‌സുകളിലാക്കി ഏത് കമ്പാര്‍ട്ടുമെന്റിലും കൊണ്ടുപോകാം. നേരത്തെ പാഴ്‌സലുകളായാണ് നായകളെ ട്രെയിനുകളില്‍ കൊണ്ടു പോയിരുന്നത്.

നായുമായുള്ള യാത്രയ്‌ക്ക് ട്രെയിന്‍ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും പാഴ്സല്‍ ടിക്കറ്റെടുക്കണം. ലഗേജ് ടിക്കറ്റെടുത്ത് ട്രെയിന്‍ മാനേജരുടെ കാബിനില്‍ സൂക്ഷിച്ചും നായകളെ കൊണ്ടുപോകാം. ഈ ചാര്‍ജ് നല്‍കാതെയാണ് കൊണ്ടു പോകുന്നതെങ്കില്‍ ആറിരട്ടി വരെ പിഴ ഈടാക്കും. വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റും വേണം.

 

Related Articles

Back to top button