KeralaKozhikodeLatest

വടകര ഇരിങ്ങലില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

“Manju”

വി.എം സുരേഷ് കുമാർ

വടകര: ദേശീയപാതയില്‍ ഇരിങ്ങല്‍ മാങ്ങൂല്‍പാറക്കു സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഉപ്പയും മകളും മരിച്ചു. കണ്ണൂര്‍ സ്വദേശി ആഷിക്ക് (49), മകള്‍ ആയിഷ (19) എന്നിവരാണ് മരിച്ചത്.

രാത്രി പത്തേകാലോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആയിഷ വടകര സഹകരണാശുപത്രിയിലും ആഷിക്ക് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ആശുപത്രിയിലേക്കുള്ള വഴിയില്‍ കൊയിലാണ്ടിയിലുമാണ് മരിച്ചത്.
മംഗലാപൂരത്ത് നിന്ന് എറണാകുളത്തേക്കു പോകുന്ന ഭാരത് ഗ്യാസിന്റെ കാലി ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആഷിക്കും മകളും ബന്ധുക്കളായ രണ്ടു പേരോടൊപ്പം കാറില്‍ കണ്ണൂരിലേക്കു മടങ്ങുകയായിരുന്നു. പയ്യോളി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു.

 

Related Articles

Back to top button