IndiaLatest

ബോളിവുഡ് നടന്‍ ഗൗരവ് ദീക്ഷിതിന്റെ ഫ്‌ളാറ്റില്‍ വന്‍ മയക്കുമരുന്നു വേട്ട

“Manju”

മുംബൈ: ബോളിവുഡ് നടന്‍ ഗൗരവ് ദീക്ഷിതിന്റെ ഫ്ളാറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. മുംബൈയിലെ ലോകന്ദ്വാലയിലെ ഫ്ളാറ്റില്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ എംഡി, എംഡിഎ തുടങ്ങിയ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു.

റെയ്ഡ് നടക്കുമ്പോള്‍ ഗൗരവ് ദീക്ഷിത് ഫ്ളാറ്റില്‍ ഉണ്ടായിരുന്നില്ല. പിന്നീട് എത്തിയപ്പോഴാണ് റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞത്. നടനൊപ്പം ഒരു വിദേശ വനിതയും ഉണ്ടായിരുന്നു. റെയ്ഡിനെപ്പറ്റി അറിഞ്ഞതോടെ നടന്‍ സ്ഥലംവിട്ടു. ബിഗ് ബോസിലെ മത്സരാര്‍ഥി അജാസ് ഖാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നര്‍ക്കോട്ടിക കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ഗൗരവ് ദീക്ഷിതിനെ കുറിച്ച്‌ വിവരം ലഭിച്ചത്. നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ബോളിവുഡിനെ ഗ്രസിച്ച മയക്കുമരുന്ന് മാഫിയയിലേയ്ക്കെത്തിയത്.

Related Articles

Back to top button