IndiaLatest

ബംഗ്ളൂരുവില്‍ മലയാളി ഐ.ടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍

ബംഗ്ളൂരു: ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സുഹൃത്തുക്കളെ വിളിച്ച്‌ അറിയിച്ചശേഷം മലയാളി ഐ.ടി ജീവനക്കാരന്‍ ട്രെയിനിന് മുന്നില്‍ ചാടിമരിച്ചു. കോഴിക്കോട് മണ്ണൂര്‍ സ്വദേശി അജീഷ് കെ വിജയന്‍ (30) ആണ് മരിച്ചത്. മാരുതിനഗറില്‍ താമസിച്ച്‌ ബംഗ്ളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ താമസസ്ഥലത്തുനിന്നുപോയ യുവാവ് രാവിലെ ഒമ്പതുമണിയോടെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച്‌ ജീവനൊടുക്കാന്‍ പോകുന്നുവെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് പലതവണ അജീഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ മഡിവാള പൊലീസില്‍ പരാതിനല്‍കി. വൈകീട്ടു നാലുമണിയോടെ ഹൊറമാവ് റെയില്‍വേ പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മേയ് 16നാണ് അജീഷ് മാരുതിനഗറിലെ താമസസ്ഥലത്തെത്തിയത്. ഈ മാസം 16ന് ഒഴിയുമെന്ന് അറിയിച്ചിരുന്നതായി കെട്ടിട ഉടമ പറഞ്ഞു.

Related Articles

Back to top button