KeralaLatestPalakkad

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 185 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

“Manju”

പാലക്കാട്: മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 185 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് 7 വരെ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 90 പേരെ അറസ്റ്റ് ചെയ്തു.

Related Articles

Back to top button