IndiaLatest

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

“Manju”

ശ്രീജ.എസ്

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു. 12,134 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 15,06,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

39,732 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു. ഇന്ന് മാത്രം 302 മരണം റിപ്പോര്‍ട്ട് ചെയ്തു. 12,29,339 പേര്‍ ഇതുവരെ രോഗമുക്തരായി. ഇതില്‍ 17,323 പേര്‍ ഇന്ന് രോഗമുക്തരായവരാണ്. 81.63 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,36,491 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Related Articles

Back to top button