IndiaLatest

ചാലക്കര മുഹിയുദ്ദീൻ ജുമാമസ്ജിദ് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മാഹി :പുതുച്ചേരി സർക്കാരിന്‍റെ ഉത്തരവ് പ്രകാരം ചാലക്കര മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ആഭിമുഖ്യത്തിൽ 19.6.2020 വെള്ളിയാഴ്ച കർശന ഉപാധികളോടെ ചാലക്കര പള്ളിയിൽ നടക്കുന്ന ജുമുഅക്ക് ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ചാലക്കര പ്രദേശത്തുള്ള ആളുകൾക്ക് ജുമുഅയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. പാസുമായി വരുന്നവരെ മാത്രമേ പള്ളിയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഒരാളുടെ പാസ് മറ്റൊരാൾക്ക് കൈമാറാൻ പാടില്ല.

തെർമൽ സ്കാൻ പരിശോധനക്ക് ശേഷം മാത്രമേ പള്ളിയിൽ പ്രവേശിപ്പിക്കുകയുള്ളൂ. ളുഹർ ബാങ്ക് കൊടുത്താൽ പള്ളി അകത്തു നിന്നും പൂട്ടുന്നത് ആയിരിക്കും. പിന്നീട് വരുന്നവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കമ്മിറ്റി നൽകുന്ന മുഴുവൻ നിർദ്ദേശങ്ങളും കർശനമായി പാലിക്കണം. 10 വയസ്സിനു താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളിൽ ഉള്ള മുതിർന്നവരും എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവരും പള്ളിയിൽ വരാൻ പാടില്ല. സ്വന്തമായി മുസല്ല നിർബന്ധമായും കൊണ്ടുവരണം. വീട്ടിൽ നിന്നും വുളു ചെയ്ത് വരേണ്ടതാണ്. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. നിസ്കാരം കഴിഞ്ഞാൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മാത്രമേ പുറത്തേക്ക് പോകാൻ പാടുള്ളുവെന്ന് മഹൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

.

 

Related Articles

Back to top button