KeralaLatest

മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്തികരം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം:തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന മന്ത്രി എം.എം മണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍. മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് വൈദ്യുതിമന്ത്രി എം.എം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രി ആഹാരം കഴിക്കുകയും മുറിക്കുള്ളില്‍ നടക്കുകയും ചെയ്യുന്നുണ്ട്. അടുത്ത ദിവസം ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് മന്ത്രിയെ ഐസിയുവില്‍ നിന്നും മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം.എസ് ഷര്‍മ്മദ് അറിയിച്ചു.

Related Articles

Back to top button