KeralaLatest

ഹിമ ദാസിന് ഖേല്‍രത്‌ന പുരസ്കാരത്തിന് ശുപാര്‍ശ

“Manju”

ശ്രീജ.എസ്

ന്യുഡല്‍ഹി: കായികരംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍ രത്‌ന പുര‌സ്‌കാരത്തിന് വനിതാ അത്‌ലറ്റായ ഹിമാ ദാസിനെ ശുപാര്‍ശചെയ്തു. അസം സ്വദേശിയായ ഹിമാദാസ് ലോകകായികവേദികളില്‍ ഇന്ത്യക്കായി തിളങ്ങുന്ന ട്രാക് ആന്റ് ഫീല്‍ഡ് താരമാണ്.

അസം സംസ്ഥാനത്തിന്റെ ഔദ്യോഗിക ശുപാര്‍ശ നല്‍കിയത് കായിക വകുപ്പിനായി സെക്രട്ടറി ദുലാല്‍ ചന്ദ്ര ദാസാണ്. അസമിലെ ധിങ്ങ് ഗ്രാമത്തിലെ കായികതാരമാണ് 20 കാരിയായ ഹിമാ ദാസ്. ഇന്ത്യക്ക് വേണ്ടി അണ്ടര്‍-20 ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യതാരമാണ് ഹിമ.

2018ല്‍ ഫിന്‍ലാന്റിലെ മത്സരത്തിലാണ് ഹിമയുടെ ചരിത്രനേട്ടം. ഹിമക്കൊപ്പം ജാവലിന്‍ ത്രോയിലെ നീരജ് ചോപ്ര, ഗുസ്തിതാരം വിനേഷ് ഫോഗട്, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ഹോക്കി ടീം ക്യാപ്‌ററന്‍ റാണീ രാംപാല്‍, ക്രിക്കറ്റ് താരം രോഹിത് ശര്‍മ എന്നിവരുടെ പേരുകളും അതാത് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles

Back to top button