KeralaLatest

മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു

“Manju”

തൃശ്ശൂര്‍: മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു. 74 വയസ് ആയിരുന്നു. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഏറെ നാളായി ചികത്സയിലായിരുന്നു. സംസ്​കാരം ​വൈകീട്ട്​ അവിണിശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും.
32 വര്‍ഷമായി മില്‍മ ഡറയക്​ടര്‍ ബോര്‍ഡിലുള്ള ബാലന്‍ മാസ്​റ്റര്‍ 2019 ജനുവരിയിലാണ്​ ചെയര്‍മാനായത്​. അതിന്​ മുമ്പ്​ ആറ്​ വര്‍ഷം എറണാകുളം മേഖല ചെയര്‍മാനായിരുന്നു.കര്‍ഷക കോണ്‍ഗ്രസ്​ സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​, മില്‍ക്ക്​ സൊസൈറ്റീസ്​ അസോസിയേഷന്‍ പ്രസിഡന്റ്​, സംസ്ഥാന സഹകരണ യൂണിയന്‍ അംഗം എന്നീ പദവികള്‍ വഹിച്ച ബാലന്‍ മാസ്​റ്റര്‍ക്ക്​​ മികച്ച സംരംഭകനുള്ള ഇന്ത്യന്‍ ഇക്കണോമിക്​ റിസര്‍ച്ച്‌​ അസോസിയേഷന്‍ അവാര്‍ഡും മികച്ച സഹകാരിക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്​. അഖില കേരള എഴുത്തച്​ഛന്‍ സമാജം സംസ്ഥാന വൈസ്​ പ്രസിഡന്റാണ്​.
റിട്ടയേര്‍ഡ് കെഎസ്‌എഫ്‌ഇ ഉദ്യോഗസ്ഥയായ വാസന്തി ദേവി ആണ് ഭാര്യ. തിരുവനന്തപുരം ടെക്നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും, ഐടി വ്യവസായിയുമായ രഞ്ജിത്ത് ബാലന്‍, രശ്മി ഷാജി എന്നിവ‍ര്‍‌ മക്കളാണ്. മരുമക്കള്‍ – ഷാജി ബാലകൃഷ്ണന്‍(ദുബായ്), മഞ്ജു രഞ്ജിത്ത്.

Related Articles

Back to top button