IndiaLatest

ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണ്‍ ജനുവരി ആറിന് ലക്ഷ്യസ്ഥാനത്തെത്തും

“Manju”

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ ജനുവരി ആറിന് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലെത്തും. ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥാണ് ആതിദ്യ ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുന്ന തീയ്യതി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തീയ്യതി വിക്ഷേപിച്ച 126 ദിവസങ്ങള്‍ക്ക് ശേഷമാണ് അതിന്റെ ലക്ഷ്യത്തിലെത്തുന്നത്. പേടകത്തിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യസ്ഥാനമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. പ്രതീക്ഷിക്കുന്നത് പോലെ ജനുവരി ആറിന് ആദിത്യ എല്‍ വണ്ണില്‍ എത്തിച്ചേരും കൃത്യമായ സമയം പിന്നീട് അറിയിക്കും. എല്‍ വണ്‍ പോയിന്റില്‍ എത്തുന്നതോടെ ആദിത്യയിലെ എഞ്ചിന്‍ ഒന്നുകൂടി പ്രവര്‍ത്തിപ്പിച്ച്‌ കൂടുതല്‍ മുന്നോട്ട് പോകാതെ അവിടെ തന്നെ നിലയുറപ്പിക്കും. പിന്നീട് അതേ സ്ഥാനത്തു നിന്നുതന്നെ ഭ്രമണം ചെയ്യാന്‍ തുടങ്ങും.

ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതോടെ സൂര്യന് ചുറ്റും നടക്കുന്ന വിവിധ കാര്യങ്ങള്‍ പഠിക്കാന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിവരങ്ങള്‍ ലഭ്യമാവും. ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ പഠനങ്ങള്‍ക്ക് സഹായകമായ വിവരങ്ങള്‍ ആദിത്യയില്‍ നിന്ന് ലഭ്യമാവുമെന്നും സോമനാഥ് പറഞ്ഞു.

Related Articles

Back to top button