KeralaLatest

തൈക്കടപ്പുറത്ത് നീലമുഖി കടല്‍വാത്ത

“Manju”

നീലേശ്വരം: അറ്റ്‌ലാന്റിക് സമുദ്ര ഭാഗങ്ങളില്‍ മാത്രം കണ്ടുവരുന്ന മാസ്ക്ഡ് ബൂബി എന്ന നീലമുഖി കടല്‍വാത്തയെ നീലേശ്വരം തൈക്കടപ്പുറത്തെ നെയ്തല്‍ തീരത്തു കണ്ടെത്തി. പ്രതികൂല കാലാവസ്ഥയില്‍ കാറ്റിലും തിരയിലും പെട്ട് അവശനിലയില്‍ തൈക്കടപ്പുറത്തെ മത്സ്യത്തൊഴിലാളി ടി.പി.സുമേഷിനാണ് ഇതിനെ കിട്ടിയത്.
സുമേഷ് ഉടന്‍ നെയ്തല്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയായിരുന്നു. നീല നിറവും ചര്‍മ്മബന്ധിതമായ കാലുകളുമാണ് ഇതിന്. വെളുപ്പും കറുപ്പും ഇടകലര്‍ന്ന തൂവല്‍. സാധാരണയായി പുറംകടലിലെ ചൂടുവെള്ള മേഖലയില്‍ കഴിയാനാണ് ഇവയ്ക്കു താല്‍പര്യമെന്നു പക്ഷിയെ തിരിച്ചറിഞ്ഞ നെയ്തല്‍ പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു.
വിടര്‍ത്തിയ ചിറകുകള്‍ക്ക് ഒരു മീറ്ററോളം നീളം വരുന്ന ഇവ ബൂബി കുടുംബത്തിലെ വലിപ്പമേറിയ ഇനമാണ്. ഒറ്റപ്പെട്ട ദ്വീപുകളിലാണു മുട്ടയിടാനെത്തുന്നത്. അതിവേഗം മുങ്ങി നിവരുന്ന മാസ്ക്ഡ് ബൂബിക്കു പറവ മത്സ്യങ്ങളെയാണിഷ്ടം. മാസ്ക് ധരിച്ചതു പോലുള്ള മുഖരൂപം കൊണ്ടാണ് ഈ പേരു വന്നത്. വംശസംഖ്യയില്‍ വലിയ ഉത്കണ്ഠയില്ലാത്തതിനാല്‍ ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍(ഐയുസിഎന്‍) ലീസ്റ്റ് കണ്‍സേണ്‍ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കര തൊടും പ്രജനനത്തിന്,വിശ്രമിക്കാനും പസഫിക്, ഇന്ത്യന്‍, അറ്റ്ലാന്റിക് മഹാസമുദ്രങ്ങളില്‍ കണ്ടുവരുന്ന ഒരിനം വാത്തയാണ് നീലമുഖി കടല്‍വാത്തപ്രജനനത്തിനും വിശ്രമത്തിനും മാത്രമേ ഇവ തീരപ്രദേശങ്ങളിലേക്കെത്താറുള്ളൂ. മഞ്ഞ കണ്ണുകളും നീണ്ടുകൂര്‍ത്ത കൊക്കുകളുമാണ് ഇതിന്റെ പ്രത്യേകത. കാലിനും കഴുത്തിനു താഴെയും നീലനിറമുണ്ട്. ഒറ്റനോട്ടത്തില്‍ മുഖംമൂടിവെച്ചപോലെ തോന്നും. ചിറകിനടിയില്‍ കറുത്ത നിറമാണ്. മറ്റു ഭാഗങ്ങള്‍ വെള്ളനിറവും. കാലുകളിലെ വിരലുകള്‍ തമ്മില്‍ ചര്‍മ്മംകൊണ്ട് ബന്ധിച്ചിരിക്കുന്നതിനാല്‍ വെള്ളത്തില്‍ നീന്താനും ഇവയ്ക്കു കഴിയും. ഉള്‍ക്കടലിലെ ചൂടുവെള്ളത്തില്‍ കഴിയാനാണ് ഇവയ്ക്ക് താല്പര്യം. ചിറകുകള്‍ നീട്ടിപ്പിടിച്ചാല്‍ 86 സെന്റിമീറ്റര്‍ വരെ വലിപ്പം വരാം

Related Articles

Back to top button