KeralaLatest

നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്

“Manju”

അനൂപ് എം സി

കണ്ണൂർ:നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്.സമ്പർക്കത്തിലൂടെ കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത  സാഹചര്യത്തിലാണിത്. 14 വയസുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതിന് പിന്നാലെയാണ് കണ്ണൂർ കോർപറേഷനിലെ മൂന്നു വാർഡുകളെ കണ്ടൈന്‍മെന്‍റ് സോൺ ആയി പ്രഖ്യാപിച്ചത്.14 കാരന് രോഗം പകർന്നതിൻ്റെ ഉറവിടം കണ്ടെത്താനാകത്തതിൻ്റെ ആശങ്ക തുടരുകയാണ്.
ഇന്ന് ഉച്ചക്ക് രണ്ടു മണിമുതൽ ആയിരിക്കും ഇവിടെ നിയന്ത്രണങ്ങൾ നിലവിൽ വരിക. കാളിക്കാവ്, കാനത്തൂര്‍, പയ്യാമ്പലം എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച കളക്ടറുടെ ഉത്തരവ് എത്തുന്നത്. ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ നിലവില്‍ പൊലീസ് ഈ മേഖലയില്‍ വഴിതിരിച്ച് വിടുകയാണ്.
നേരത്തെ കെഎസ്ആര്‍ടിസി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ നാല്‍പതോളം ജീവനക്കാര്‍ ക്വാറന്‍റൈനിലാണ്.

Related Articles

Back to top button