KeralaLatest

ബസ് സ്റ്റാന്‍ഡില്‍ ഏറ്റുമുട്ടി പെണ്‍കുട്ടികള്‍

“Manju”

 

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികള്‍ ഏറ്റുമുട്ടി. യാത്രക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം.പരസ്പരം അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത ഇവരെ പോലീസ് എത്തിയാണ് മാറ്റിയത്. സംഭവത്തില്‍ നാല് പെണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് വിവരം ചോദിച്ചറിഞ്ഞ ശേഷം വിട്ടയക്കുമെന്നു പൊലീസ് പറഞ്ഞു.മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ബസ് സ്റ്റാന്‍ഡില്‍ അടിയുണ്ടാക്കിയത് എന്നാണ് വിവരം.

സ്റ്റാന്‍ഡില്‍ എത്തിയ പെണ്‍കുട്ടികള്‍ പരസ്പരം അസഭ്യം പറഞ്ഞ് അടിയുണ്ടാക്കുകയായിരുന്നു എന്നാണ് കണ്ടു നിന്നവര്‍ പറയുന്നത്. ഇവരെ പിടിച്ചു മാറ്റാന്‍ മറ്റു യാത്രക്കാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവം രൂക്ഷമാകുമെന്ന് തോന്നിയതോടെയാണ് ഇവര്‍ ഗാന്ധിനഗര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ഷിജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി കുട്ടികളെ സ്റ്റേഷനിലേയ്ക്കു കൊണ്ടു പോവുകയായിരുന്നു..ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികള്‍ ഓടിരക്ഷപെട്ടു.

Related Articles

Back to top button