Latest

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഒമർ അബ്ദുള്ളയെ ചോദ്യം ചെയ്ത് ഇ.ഡി

“Manju”

ന്യൂഡൽഹി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ജമ്മുകശ്മീർ ബാങ്ക് അഴിമതിക്കേസിലാണ് ചോദ്യം ചെയ്യൽ. ഇഡിയുടെ നിർദ്ദേശ പ്രകാരം ചോദ്യം ചെയ്യലിനായി ഒമർ അബ്ദുള്ള ഇന്ന് ഡൽഹിയിൽ എത്തിയിരുന്നു. ഒമർ അബ്ദുള്ളയുടെ പങ്ക് അന്വേഷണം പൂർത്തിയായതിനു ശേഷമേ പുറത്തുവിടാൻ കഴിയുകയുള്ളൂവെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജമ്മുകശ്മീർ ബാങ്കിൽ നിന്നും വായ്പ അനുവദിച്ചതിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) നേരത്തെ ബാങ്കിലെ മുൻ ചെയർമാൻ മുഷ്താഖ് അഹമ്മദ് ഷെയ്ഖ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഒമർ അബ്ദുള്ളയേയും ചോദ്യം ചെയ്യുന്നത്. 12 വർഷം മുൻപുള്ളതാണ് കേസ്.

ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായിരിക്കെ ബാങ്ക് വഴി അനുവദിച്ച വായ്പ്പകൾ അനധികൃതമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. സിബിഐയുടെ എഫ്ഐആർ കണക്കിലെടുത്ത് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിച്ചു വരികയാണ്. കേസിൽ ആദ്യമായാണ് ഒമർ അബ്ദുള്ളയെ ചോദ്യം ചെയ്യുന്നത്.

Related Articles

Back to top button