KozhikodeLatest

കോഴിക്കോട് ഉള്‍വനങ്ങളില്‍ കനത്ത മഴ

“Manju”

കോഴിക്കോട്: ജില്ലയിലെ ഉള്‍വനങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ജില്ലയിലെ പുഴകളിലൊന്നും ഇറങ്ങാന പാടില്ലെന്നും ജില്ല കളക്ടര്‍ എന്‍ തേജ്‌ലോഹിത് റെഡ്ഡി അറിയിച്ചു. മലയോര മേഖലകളിലെ ഉള്‍വനങ്ങളില്‍ കനത്ത മഴ ഉണ്ടാകുന്നതിനാല്‍ നദികളില്‍ കുത്തൊഴുക്കു കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. നിരോധനം കര്‍ശനമായി നടപ്പാക്കുന്നതില്‍ പൊലീസിനോടും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീമിനോട് സഹകരിക്കുകയും മലയോര പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ സഹായിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ രാവിലെ മുതല്‍ മഴ കുറഞ്ഞതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴിഞ്ഞ് പോയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്ന് പലരും വീട്ടിലേക്ക് മടങ്ങി. 15 ക്യാമ്ബുകളില്‍ 2 എണ്ണം ഒഴികെ എല്ലാം പിരിച്ചുവിട്ടു. കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ ഒരു ക്യാമ്ബും കച്ചേരി വില്ലേജില്‍ ചെറുകോത്ത് വയല്‍ അങ്കണവാടിയിലെ ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടിടങ്ങളിലുമായി 22 പേരുണ്ട്.

Related Articles

Back to top button