IndiaLatest

വിമാനത്താവളത്തില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കില്ല

“Manju”

ന്യൂ ഡല്‍ഹി: വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍ കൊറോണ കേസുകള്‍ അധികരിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. രാജ്യത്ത് ജെ.എൻ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേര്‍ക്കും വീട്ടില്‍ തന്നെ ചികിത്സിച്ച്‌ മറ്റാവുന്ന തീവ്രതയെ ഉള്ളുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആശുപത്രി കേസുകളുടെ എണ്ണം കൂടുന്നില്ല. മറ്റു അസുഖങ്ങളുമായി എത്തുന്നവര്‍ക്കാണ് കോവിഡ് സ്ഥീരീകരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ടാഴ്ചത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 22 ആണ്. ഇന്നലെ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 594 ആണ്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,311ല്‍ നിന്ന് 2,669 ആയി. ജെ.എൻ 1 ന്റെ ലക്ഷണങ്ങള്‍ എന്താണെന്ന് നിലവില്‍ കണ്ടെത്തിയിട്ടില്ല. സംസ്ഥാനങ്ങളോട് പ്രതിരോധിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുവാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button