KannurKeralaLatest

ബൈക്കിൽനിന്ന് വീണ് വീട്ടമ്മ മരിച്ച സംഭവം; വടകരയില്‍ ബൈക്ക് യാത്രികൻ അറസ്റ്റിൽ

“Manju”

വി.എം.സുരേഷ് കുമാർ

വടകര : ബൈക്കിൽനിന്ന് വീണുപരിക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചയാൾ അറസ്റ്റിൽ. ചേരാപുരം തീക്കുനി കിണറുള്ളതിൽ ഷിജു (29) നെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ആറിന് അതിരാവിലെ മേമുണ്ടയിൽ ചെമ്മരത്തൂർ സ്വദേശിനി ശോഭയാണ് അപകടത്തിൽപ്പെട്ടത്.വടകരയിലേക്ക് ജോലിക്ക് പോവുകയായിരുന്ന ശോഭ ഇതുവഴിവന്ന ബൈക്കിൽ കയറുകയായിരുന്നു.

മേമുണ്ടയ്ക്ക് സമീപം ബൈക്കിൽനിന്ന് താഴെവീണു. നാട്ടുകാരും ബൈക്ക് ഓടിച്ചയാളും ചേർന്ന് ശോഭയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോയിൽ കയറ്റി.താൻ പിറകെ വന്നോളാമെന്ന് ബൈക്ക് യാത്രികൻ പറഞ്ഞെങ്കിലും പിന്നീട് ഇയാളെ കണ്ടില്ല. ഇതിനിടെ ശനിയാഴ്ച ശോഭ മരിച്ചു. ബൈക്ക്‌ കസ്റ്റഡിയിലെടുത്തു.

 

Related Articles

Back to top button