KeralaLatest

ബെവ്കോ-കൺസ്യൂമ‍ർഫെഡ് മദ്യവിൽപനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും നാളെ തുറന്നു പ്രവ‍ർത്തിക്കും.

“Manju”

അനൂപ് എം സി

സംസ്ഥാനത്തെ ബെവ്കോ-കൺസ്യൂമ‍ർഫെഡ് മദ്യവിൽപനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും നാളെ തുറന്നു പ്രവ‍ർത്തിക്കും. ഞായറാഴ്ച്ചത്തെ സമ്പൂർണ്ണ ലോക്ഡൗണിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് മദ്യവിൽപനശാലകളും കള്ളുഷാപ്പുകളും നാളെ തുറന്നു പ്രവർത്തിക്കുന്നതിന് എക്സൈസ് അനുമതി നൽകിയത്. നിരവധി പ്രവേശന പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചയിലെ സമ്പൂ‍ർണ ലോക്ക് ഡൗണിന് നാളെ ഇളവ് നൽകാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് ഞായർ ലോക്ഡൗണിൽ ആദ്യമായി ഇളവ് നൽകിയത്. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും മാത്രമായിരുന്നു കഴിഞ്ഞ ആഴ്ച ഇളവ് നൽകിയിരുന്നത്. എന്നാൽ നാളെ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ നിരത്തിലിറങ്ങുന്നതിന് തടസമുണ്ടാവില്ല.

Related Articles

Back to top button