KeralaLatestMalappuram

എടപ്പാളിന് കാഴ്ചയുടെ റെക്കോർഡുമായി ഏഴരയടിയുള്ള പടവലം

“Manju”

 

മലപ്പുറം: ലോക റെക്കോഡിനരികിലെത്തി എടപ്പാൾ കോലളമ്പ് കണ്ടത്ത് വളപ്പിൽ മഹമ്മദ് അലിയുടെ വീട്ടിലുണ്ടായ പടവലം. ഏകദേശം ഏഴര അടി നീളവും മൂന്ന് കിലോയോളം തൂക്കവുമാണ് ഉണ്ടായത്. പടവലം നീളം വയ്ക്കുന്നത്
പതിവ് കാഴ്ചയായതിനാൽ തന്നെ കായ്ഫലം നിലത്ത് മുട്ടിയതോടെ പറിച്ചെടുക്കുകയായിരുന്നു. അമേരിക്കയിലുണ്ടായ എട്ടടി നീളമുള്ള പടവലമാണ് ലോക റെക്കോഡ് എന്നറിഞ്ഞിരുന്നങ്കിൽ ഒരു പക്ഷെ ഈ പടവലത്തിന് ഇനിയും വളരാൻ അവസരം നൽകിയേനെ. പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷി നടത്തിയതെന്നും ഇത് ഒരു
വിളവ് മാത്രമല്ല തരുന്നത് മാനസിക ഉല്ലാസം കൂടിയാണ് നൽകുന്നതെന്ന് മുഹമ്മദലി പറയുന്നു.

Related Articles

Back to top button