KeralaLatest

സംസ്ഥാനത്ത് സ്ഥിതി രൂക്ഷം : ഇന്നലെ ഒരു കൊവിഡ് മരണം, 141പേര്‍ക്ക് രോഗബാധ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ഇന്നലെ ഒരാള്‍ മരിച്ചു. സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിക്കൊണ്ട് തുടര്‍ച്ചയായ അഞ്ചാം ദിനവും രോഗികളുടെ എണ്ണം നൂറുകടന്നു. ഇന്നലെ 141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡല്‍ഹില്‍ നിന്ന് നാട്ടിലേക്ക് എത്തിയ കൊല്ലം സ്വദേശി വസന്ത് കുമാറാണ് (68)ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 22 ആയി. ഇന്നലെ ഒന്‍പത് പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. ഇതുകൂടാതെ എറണാകുളത്ത് ആരോഗ്യ പ്രവ‌ര്‍ത്തകയ്ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 60 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button