KeralaLatest

ഹരിപ്പാട് മത്സരിക്കില്ലെന്ന പ്രചാരണം തള്ളി രമേശ് ചെന്നിത്തല

“Manju”
ഹരിപ്പാട് മത്സരിക്കില്ലെന്ന പ്രചാരണം തള്ളി രമേശ് ചെന്നിത്തല; സിപിഎമ്മിനെ  പിന്തുണച്ചതിനും വിശദീകരണം | Kerala Opposition leader ramesh chennithala on  harippad ...

ശ്രീജ.എസ്

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ മത്സരിക്കില്ലെന്നുള്ള വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. തൃപ്പെരുന്തര പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നതിന് യുഡിഎഫ് പിന്തുണച്ചത് രാഷ്ട്രീയപരമായ തീരുമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

“ഞാന്‍ ചങ്ങനാശ്ശേരി , അരുവിക്കര , വട്ടിയൂര്‍ക്കാവ് എന്നിങ്ങനെ പലയിടങ്ങളില്‍ മതിസരിക്കുമെന്ന പ്രചാരണം നടത്തുകയാണ്. ഞാനിവിടെ മത്സരിച്ചപ്പോഴൊക്കെ എന്നെ ഹരിപ്പാട്ടെ ജനങ്ങള്‍ സഹായിച്ചിട്ടുണ്ട്. എനിക്കെന്റെ അമ്മയെപ്പോലെയാണ് ഹരിപ്പാട്. ഹരിപ്പാട് എനിക്ക് എന്നും അഭയം നല്‍കിയിട്ടുണ്ട്. ആ ജനങ്ങളില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്,” ചെന്നിത്തല പറഞ്ഞു.

1982 മുതല്‍ ഹരിപ്പാട് മണ്ഡലവുമായി ആഴത്തിലുള്ള ബന്ധമാണ്. ചെന്നിത്തല പഞ്ചായത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനെ പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമാണ്. പട്ടികജാതി വനിതാ സംവരണം ആയിരുന്നു പ്രസിഡന്റ് സ്ഥാനം. യുഡിഎഫില്‍ നിന്ന് പട്ടികജാതി വനിതകള്‍ ജയിക്കാത്ത സാഹചര്യത്തിലാണ് ബിജെപിയെ ഒഴിവാക്കാന്‍ എല്‍ഡിഎഫിനെ പിന്തുണച്ചതെന്നും അദ്ദേഹം വിശദീകരിച്ചു

Related Articles

Back to top button