IndiaLatest

റോബോട്ടിക് സര്‍ജറിയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു

“Manju”

സിന്ധുമോൾ. ആർ

റോബോട്ടിക് സര്‍ജറിയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) യാണ് ഇത് സംബന്ധിച്ച്‌ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ആരോഗ്യ ഇന്‍ഷുറന്‍സില്‍ റോബോട്ടിക് ശസ്ത്രക്രിയ ഉള്‍പ്പെടുത്തുന്നതിലൂടെ രാജ്യത്തെ രോഗികള്‍ക്ക് വിദേശത്ത് പോയി ശസ്ത്രക്രിയ നടത്തുന്നതിന് പകരം ഇന്ത്യയില്‍ തന്നെ അത് വിജയകരമായി നടത്താന്‍ കഴിയും. ഇതിന്റെ ചെലവിനെക്കുറിച്ചും രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശങ്കയൊഴിവാകും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ സാങ്കേതിക മേഖലയിലെ അതിനൂതന സാദ്ധ്യതകള്‍ കോര്‍ത്തിണക്കിയാണ് റോബോട്ടിക് സര്‍ജറികള്‍ നടത്തുന്നത്. ഇന്ത്യയിലെ പല ആശുപത്രികളിലും വിദേശത്ത് നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി റോബോട്ടിക് സര്‍ജറി നടത്തുന്നുണ്ട്.

Related Articles

Back to top button