IndiaLatest

ജമ്മു കാശ്മീരി​ല്‍ നാല് ഭീകരര്‍ സുരക്ഷസേനയുടെ പി​ടി​യി​ല്‍, ആയുധങ്ങള്‍ കണ്ടെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍

 

ശ്രീനഗര്‍: കാശ്മീരി​ല്‍ നാല് ഭീകരര്‍ സുരക്ഷാസേനയുടെ പി​ടി​യി​ലായി.​ സോപോറി​ല്‍ നി​ന്നാണ് ഇവര്‍ പി​ടി​യി​ലായത്. ആയുധങ്ങളും വെടി​ക്കോപ്പുകളും പി​ടി​ച്ചെടുത്തി​ട്ടുണ്ട്.ചോദ്യം ചെയ്യല്‍ തുടരുകയാണ്. പിടിയിലായവര്‍ ഏതുരാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇന്നലെ ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചി​രുന്നു. ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ജവാനും വീരമൃത്യുവരിച്ചിരുന്നു.

ഭീകര്‍ക്കായി നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പുല്‍വാമയിലെ സി.ആര്‍.പി.എഫ് ക്യാമ്പിനുനേരെ കഴി​ഞ്ഞദി​വസം ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ് ആക്രമണത്തിന് ശ്രമിച്ചിരുന്നു. പൂഞ്ചില്‍ ബി.എസ്.എഫ് ജവാനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടവരെ സുരക്ഷസേന ഏറ്റുമുട്ടലിലൂടെ വധി​ക്കുകയും ചെയ്തി​രുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജമ്മുകാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്

Related Articles

Back to top button