IndiaLatest

കോയമ്പത്തൂരിൽ ആശ്വാസം: ചെന്നൈയിൽ ആശങ്ക

“Manju”

സജിത മനോജ്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ പുതുതായി കോവിഡ് പോസിറ്റീവ് ഇല്ലെന്നുള്ളത് ആശ്വാസജനകമാണെങ്കിലും തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ് പുതുതായി 798 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 8000 കവിഞ്ഞു.ചെന്നൈയിൽ മാത്രം 538 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ രോഗികളുടെ എണ്ണം 4371 ആയി.

സംസ്ഥാനത്ത് ആറു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 53 ആയി ഉയർന്നു. ചെന്നൈയുടെ സമീപ ജില്ലകളായ തിരുവള്ളൂർ ,ചെങ്കൽ പ്പേട്ട് എന്നിവിടങ്ങളിൽ തൊണ്ണൂറിലേറെ രോഗികൾ പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 92 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ 2051 പേർ ഇതുവരെ രോഗമുക്തി നേടി.

Related Articles

Back to top button