KeralaLatest

ക്വാറന്‍റൈന്‍ ലംഘിച്ചയാള്‍ക്കെതിരെ കേസ്

“Manju”

സിന്ധുമോള്‍ ആര്‍

ഓയൂര്‍: വെളിയം പടിഞ്ഞാറ്റിന്‍കരയില്‍ ക്വാറന്റൈന്‍ ലംഘിച്ച്‌ കറങ്ങി നടന്നയാള്‍ക്കെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കര്‍ണാടകയില്‍ ജോലിക്ക് പോയി മടങ്ങിയെത്തി ഹോം ക്വാറന്റൈനിന്‍ കഴിഞ്ഞിരുന്ന യുവാവാണ് വിലക്ക് ലംഘിച്ച്‌ വെളിയം പടിഞ്ഞാറ്റിന്‍കര ജംഗ്ഷനില്‍ കറങ്ങി നടന്നത്. ഇയാള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിനായി ഭാര്യയും കുട്ടിയും അവരുടെ കുടുംബ വീട്ടിലേക്ക് മാറി താമസിക്കുകയാണ്. ഇതിനിടെ കുഞ്ഞിനെക്കാണാന്‍ ഇദ്ദേഹം ഭാര്യ വീട്ടില്‍ പോയെങ്കിലും കുട്ടിയെ എടുക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ജംഗ്ഷനിലെത്തി ബഹളം വയ്ക്കുകയും വീട്ടില്‍ കയറിപ്പോകാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തതോടെ പൊലീസെത്തി ഇയാളെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

Related Articles

Back to top button