സോമവാര്‍പേട്ട: സോമവാര്‍പേട്ട ഗണഗൂര് ഉഞ്ചിഗനഹള്ളിയില് ഊഞ്ഞാല് കഴുത്തില്‍ കുരുങ്ങി സഹോദരങ്ങള്‍ മരിച്ചു. ഉഞ്ചിഗനഹള്ളിയിലെ കൂലിത്തൊഴിലാളികളായ ഗിരീശ് -ജയന്തി ദമ്പതികളുടെ മക്കള്‍ മനീക്ഷ (15), പൂര്‍ണേശ് (13) എന്നിവരാണ് മരിച്ചത്.മാതാപിതാക്കള്‍ അകലെയുള്ള ഇഞ്ചിക്കൃഷിയിടത്തിലേക്ക് പോകുമ്പോള്‍ മക്കളെ ബന്ധുവീട്ടില്‍ ഏല്പിച്ചതായിരുനു. ബന്ധുഗൃഹത്തിലുള്ളവരും തോട്ടത്തില്‍ പോയ സമയത്ത് കുട്ടികള്‍ ഇരുവരും രണ്ട് സാരികള്‍ കൊണ്ട് ഊഞ്ഞാലുണ്ടാക്കി കളിക്കുന്നതിനിടെയാണ് കഴുത്തില്‍ കുരുങ്ങിയത്.
Related Articles
Check Also
Close
-
ജോസ് കെ മാണിക്ക് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പി ജെ ജോസഫ്July 2, 2020 2:48 PM