KeralaLatest

സ്വിച്ച്‌ ഇട്ടാല്‍ മുറ്റമടിക്കാം ; ഇ-ചൂലുമായി ഷാജഹാന്‍

“Manju”

തൃശൂര്‍: ദിവസവും രാവിലെ മുറ്റമടിച്ചു വാരിക എന്നത് വീട്ടമ്മമാരുടെ തലവേദന പിടിച്ച ജോലികളില്‍ ഒന്നാണ്. എന്നാല്‍ ഇനി ആ ജോലിയും എളുപ്പമാകും. മുറ്റമടിച്ചു വാരുന്നതിന് വേണ്ടി ഇ-ചൂല്‍ വികസിപ്പിച്ചിരിക്കുകയാണ് മാള പുത്തന്‍ചിറ മരയ്ക്കാപ്പറമ്പില്‍ എം.എ. ഷാജഹാന്‍ (62). പണ്ടു പഠിച്ച ഇലക്‌ട്രോണിക്‌സ് ഡിപ്ലോമയുടെ ബലത്തിലാണ് ബില്‍ഡിങ് ഡിസൈനറായ ഷാജഹാന്‍ ഇചൂല്‍ ഡിസൈന്‍ ചെയ്തത്.

സ്വിച്ച്‌ ഓണാക്കിയ ശേഷം വെറുതേ നടന്നാല്‍ മതി. ഇ-ചൂല്‍ മുറ്റം മുഴുവന്‍ അടിച്ചു വാരും. ഭാരം തീരെക്കുറഞ്ഞ പിവിസി പൈപ്പുകളിലാണു ചൂല്‍ നിര്‍മ്മാണം. 12 ബാറ്ററിയുടെ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടര്‍ ആണു പ്രധാന ഘടകം. മോട്ടറിനൊപ്പം കറങ്ങുന്നവിധം നൈലോണില്‍ നിര്‍മ്മിച്ച റോളര്‍ ബ്രഷ് ഉണ്ട്. ബ്രഷ് കറങ്ങുമ്പോള്‍ ചവര്‍ മുന്നോട്ടുതെറിച്ചു വീഴും. ചൂല്‍ കയ്യിലെടുത്തു മുറ്റം തൂക്കാന്‍ കുനിഞ്ഞു നില്‍ക്കേണ്ട, പൊടി ശ്വസിക്കേണ്ട, മണ്ണ് തെറിക്കില്ല എന്നിങ്ങനെ പോകുന്നു ഗുണങ്ങള്‍. സമയവും കുറച്ചു മതി. നിര്‍മ്മാണച്ചെലവ് 4000 രൂപ.

Related Articles

Back to top button