KeralaLatest

ഫാക്ടംഫോസ് ഉല്‍പ്പാദനത്തില്‍ സര്‍വകാല റെക്കോഡ്

“Manju”

സിന്ധുമോള്‍ ആര്‍
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ലാഭം 976 കോടി രൂപ യായി ഉയര്‍ന്നു. മുന്‍വര്‍ഷത്തേക്കാള്‍ 813 കോടി രൂപയാണ് ലാഭവര്‍ധന. വിറ്റുവരവ് 2770 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍
ഷം ഇത് 1955 കോടിയായിരുന്നു. ഫാക്ടിന്റെ മുഖ്യ ഉല്‍പ്പന്നങ്ങളായ ഫാക്ടംഫോസിന്റെ ഉല്‍പ്പാദനം സര്‍വകാല റെക്കോഡിലെത്തി; 8.45 ലക്ഷം ടണ്‍.
അമോണിയം സള്‍ഫേറ്റിന്റെ ഉല്‍പ്പാദനം 2.21 ലക്ഷം ടണ്ണായും ഉയര്‍ന്നു. ഈ കാലയളവില്‍ 8.35 ലക്ഷം ടണ്‍ ഫാക്ടംഫോസും 2.36 ലക്ഷം ടണ്‍ അമോണിയം സള്‍ഫേറ്റുമാണ് ഫാക്‌ട് വിറ്റഴിച്ചത്. കഴിഞ്ഞ 19 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. ജൈവവളത്തിന്റെ വില്‍പ്പന ആദ്യമായി 13,103 ടണ്ണിലേക്ക് ഉയരുകയും ചെയ്തു.

നടപ്പ് സാമ്പത്തികവര്‍ഷവും മികച്ച നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ആദ്യ മൂന്നുമാസത്തെ പ്രകടനം ആവേശം പകരുന്നതാണെന്നും ഫാക്‌ട് അറിയിച്ചു. 2020–-21 സാമ്പത്തികവര്‍ഷത്തില്‍ കാപ്രോലാക്ടം ഉല്‍പ്പാദനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാക്‌ട്.

Related Articles

Back to top button