പ്രദീപ് ഉളിയകോവിൽ
കൊല്ലം: ബഹുമാനപ്പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മകൻ അനൂപിൻ്റെ വിവാഹം ഇന്ന് ഉച്ചയ്ക്ക് നടന്നു.കൊല്ലം കർസൺ നഗർ കച്ചേരി വാർഡ് ശ്രിശങ്കരവിലാസത്തിൽ ശ്രി രമേശ് ബാബുവിൻ്റെയും ശ്രീമതി ഷീബയുടെയും മകൾ ഗീതുവാണ് വധു. വധുവിൻ്റെ ഭവനത്തിൽ വച്ച് വളരെ ലളിതമായാണ് വിവാഹം നടന്നത്. കോവിഡ് മാനദ്ധണ്ടങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു.