KeralaLatestThiruvananthapuram

വനജയ്ക്കു കുടിവെള്ളം നൽകി പഞ്ചായത്ത്‌ .

“Manju”

 

ജ്യോതിനാഥ് കെ.പി

മംഗലപുരം :വഴി സൗകര്യമില്ലാതെ കഴിഞ്ഞിരുന്ന മംഗലപുരം തലക്കോണം വെഞ്ഞാറവിള വീട്ടിൽ വനജയ്ക്കു പഞ്ചായത്തും നാട്ടുകാരും ചേർന്നു പൈപ്പ് ലൈൻ കണക്ഷൻ ഒരുക്കി കുടിവെള്ളം നൽകി. ഒരു വർഷത്തിന് മുൻപ് വനജയ്ക്കു പൈപ്പ് ലൈനിനു വേണ്ടി വാട്ടർ അതോറിറ്റിയിൽ ഫീസ് അടച്ചിരുന്നു.വഴിയുടെ പ്രശ്നത്താൽ കണക്ഷൻ നൽകാൻ കാലതാമസമുണ്ടായി. കിട്ടാത്ത കണക്ഷന്റെ പേരിൽ വാട്ടർ അതോറിറ്റിയുടെ ബിൽ വനജക്കു കിട്ടിയത് കഴിഞ്ഞ ദിവസം പത്രങ്ങളിൽ വാർത്ത ആയിരുന്നു. ഉടൻ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, സെക്രട്ടറി ജി. എൻ. ഹരികുമാർ എന്നിവർ നേരിട്ട് നാട്ടുകാരുമായി സംസ്സാരിച്ചു വഴിയിലൂടെ ലൈൻ വലിക്കാൻ സമ്മതിക്കുകയും നാട്ടുകാരായ സക്കീർ, പ്രകാശ് എന്നിവർ 20000 രൂപ നൽകുകയും ഗ്രാമ പഞ്ചായത്ത് 20000 രൂപയും നൽകി ഇന്നലെ തന്നെ വനജയ്ക്കു പൈപ്പ് ലൈൻ സ്ഥാപിച്ചു കണക്ഷൻ നൽകി. 300 മീറ്ററോളം പൈപ്പ് ലൈൻ വലിച്ചാണ് കണക്ഷൻ നൽകിയിട്ടുള്ളത്.

Related Articles

Back to top button