InternationalLatest

ബാങ്ക് ഓഫ് അമേരിക്ക അവാര്‍ഡ് ഇന്ത്യന്‍ വംശജ മന്‍ജുഷ കുല്‍കര്‍ണിക്ക്

“Manju”

ലോസ്‌ആഞ്ചലസ് (കലിഫോര്‍ണിയ): ബാങ്ക് ഓഫ് അമേരിക്കയുടെ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍-അമേരിക്കന്‍ വനിത മന്‍ജുഷ കുല്‍കര്‍ണിയും. ലോസാഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍-അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്റേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മന്‍ജുഷ.

1.5 മില്യന്‍ അംഗങ്ങളെയാണ് ഈ സംഘടന പ്രതിനിധാനം ചെയ്യുന്നത്. താഴ്ന്ന വരുമാനക്കാര്‍, അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍, മറ്റു ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. വര്‍ഗീയ ചേരിതിരുവുകള്‍, സാമ്പത്തിക അസമത്വം എന്നിവ ഇല്ലായ്മ ചെയ്യുന്നതിന പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയിലാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 200,000 ഡോളറാണ് അവാര്‍ഡ് തുക.

രാജ്യത്താകമാനം കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് വംശജര്‍ക്ക് നേരെ വര്‍ധിച്ചു വന്ന വര്‍ഗ്ഗീയാധിക്ഷേപത്തിനും, ആക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനും ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിന് മന്‍ജുഷ ശ്രമിച്ചിരുന്നു.

Related Articles

Back to top button