തിരുവല്ല : കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഓടാതെ കിടന്ന് മെലിഞ്ഞുണങ്ങിപ്പോയ ആന വണ്ടി അന്തിക്കൂരാപ്പിന് റാന്നിക്കാരെ വീടുകളില്‍ എത്തിക്കാനായി നാളെ മുതല്‍ പത്തനംതിട്ടയില്‍ ഓടി തുടങ്ങും.
വിശേഷ ദിവസങ്ങളില്‍ പ്രത്യേക അലങ്കാരങ്ങള്‍ ജീവനക്കാര്‍ ബേസില്‍ ഒരുക്കിയിരുന്നു. ദിവസവും കഴുകി വൃത്തിയാക്കിയിരുന്നു. അതുകൊണ്ടു തന്നെ മാധ്യമങ്ങളില്‍ പലതവണ ഈ ബസ് ഇടം പിടിച്ചിരുന്നു. യാത്രക്കാരുടെ മാത്രമല്ല കാഴ്ചക്കാരുടെയും ശ്രദ്ധ നേടിയാണ് ബസ് ഓടിയിരുന്നത്. യാത്രക്കാരുടെ കൂട്ടായ്മയും ജീവനക്കാര്‍ രൂപീകരിച്ചിരുന്നു. തിരുവല്ല ഡിപ്പോയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ബസാണിത്. രാവിലെ 6ന് റാന്നിയില്‍ നിന്ന് തിരുവല്ലയ്ക്കുള്ള ആദ്യ സര്‍വീസാണിത്. തുടര്‍ന്ന് 7.25ന് റാന്നി, 8.55ന് തിരുവല്ല, 11ന് റാന്നി, 12.35ന് തിരുവല്ല, 3.40ന് റാന്നി, 5.10ന് ചങ്ങനാശേരി എന്നിങ്ങനെയാണ് സര്‍വീസ് നടത്തുന്നത്.