IndiaLatest

എംഎസ്‌എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയര്‍ത്തും

“Manju”

Image result for എംഎസ്‌എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയര്‍ത്തും

ശ്രീജ.എസ്

സൂക്ഷ്മ ചെറുകിടഇടത്തരം സംരംഭങ്ങളില്‍ നിന്നുള്ള രാജ്യത്തിന്റെ ജിഡിപിയുടെ സംഭാവന ഉയര്‍ത്താനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മഹാരാഷ്ട്രയിലെ വാര്‍ധയില്‍ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വ്വകലാശാലയില്‍ നടന്ന ശില്‍പ്പശാല അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

ഗ്രാമീണ സമ്പദ് വ്യവസ്‌ഥയിലെ വളര്‍ച്ചയുടെ അഭാവം മൂലം സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനം ഗ്രാമപ്രദേശങ്ങളില്‍ നിന്ന് കുടിയേറ്റമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമീണ ദരിദ്രര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി എംഎസ്‌എംഇ മേഖലയുടെ സംഭാവന 30 ശതമാനത്തില്‍ നിന്ന് 40 ശതമാക്കി മാറ്റും. നിലവില്‍ 6.5 കോടി എംഎസ്‌എംഇ യൂണിറ്റുകള്‍ മേഖലയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button