KeralaLatest

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിനതടവ്; മുക്കാല്‍ലക്ഷം രൂപ പിഴ

“Manju”

സിന്ധുമോള്‍ ആര്‍

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 23വര്‍ഷം കഠിനതടവും മുക്കാല്‍ലക്ഷം രൂപ പിഴയും ശിക്ഷ. ഷൊര്‍ണൂര്‍ ഗണേഷ്ഗിരി മുണ്ടായ വീരന്മാരില്‍വീട്ടില്‍ അനീഷി(34)നാണ് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. മുരളീകൃഷ്ണ ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷം കഠിന തടവനുഭവിക്കുകയും 25000രൂപ പിഴയടക്കുകയും ചെയ്താല്‍ മതി. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ 10മാസം അധിക കഠിനതടവനുഭവിക്കണം.

2016 ഓഗസ്റ്റ് 14-നാണ് കേസിനാസ്പദമായ സംഭവം. 15വയസ്സുകാരിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയില്‍ ചെറുതുരുത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനീഷ് പെണ്‍കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ വീട്ടില്‍കൊണ്ടുപോയതായും രാത്രി പീഡനത്തിനിരയാക്കിയതായും കണ്ടെത്തിയതെന്ന് പ്രോസിക്യൂഷന്‍ കേസില്‍ പറയുന്നു. തുടര്‍ന്ന് ഷൊര്‍ണൂര്‍ പോലീസിന് കൈമാറിയ കേസ് എസ്‌ഐ കെ.കെ. രാജേഷ് കുമാര്‍ രജിസ്റ്റര്‍ ചെയ്തു. പട്ടാമ്പി സിഐമാരായ പി.എസ്. സുരേഷ് അന്വേഷണം നടത്തുകയും അബ്ദുള്‍ മുനീര്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.സുബ്രഹ്മണ്യന്‍ ഹാജരായി

Related Articles

Back to top button