AlappuzhaKeralaLatest

വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് പദ്ധതി ഉത്ഘാടനം ചെയ്ത് ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി ബി.അൻഷാദ്

“Manju”

ഹരികൃഷ്ണന്‍ ജി.

അരൂർ: കോവിഡ് മഹാമാരിയിൽ വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക നിലനിൽക്കെയാണ് എസ് എസ്എൽസി പ്ലസ് ടു പരീക്ഷകൾ നടന്നത്. ഇത് വിദ്യാർത്ഥികൾക്ക് അഗ്നിപരീഷണമായിരുന്നുവെന്ന് ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി ബി.അൻഷാദ് പറഞ്ഞു.പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക്  ജീവകാരുണ്യപ്രവർത്തകൻ അനസ് പാണവള്ളിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് എന്ന സ്നേഹ ഉപഹാര പദ്ധതിയുടെ ക്യാമ്പയിൽ പ്ലസ്ടു വിൽ ഉന്നത വിജയം നേടിയ ഷിഫാന അഷറഫിന് നൽകി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ധീരതയോടെ പരീക്ഷ സുരക്ഷിതമായി നടത്തുവാൻ തയ്യാറായ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനേയും പരീഷ എഴുതി വിജയം കൈവരിച് ചവിദ്യാർത്ഥികളേയും അഭിനന്ദിച്ചു.

Related Articles

Back to top button