IndiaLatest

ജീവിക്കാന്‍ മാര്‍ഗമില്ല, കായികതാരം തെരുവില്‍ പച്ചക്കറി വില്‍ക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍

ജീവിക്കാന്‍ മറ്റുവരുമാന മാര്‍ഗമില്ലാത്തതിനാല്‍ പച്ചക്കറി വില്‍ക്കുന്ന ഒരു കായിക താരത്തെയാണ് ജാര്‍ഖണ്ഡിലെ തെരുവില്‍ കാണപെട്ടത്. സംസ്ഥാനതലത്തില്‍ എട്ട് സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയ കായികതാരം ഗീതാകുമാരിയാണ് തെരുവോരത്ത് പച്ചക്കറി വില്‍ക്കുന്നത്. ഗീത പച്ചക്കറി വില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമായി. പിന്നാലെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാഭരണ കൂടം ഗീതയ്ക്ക് 50,000 രൂപയുടെ ധനസാഹായം പ്രഖ്യാപിച്ചു. അതോടൊപ്പം മറ്റു കായിക പരിശീലനങ്ങളുടെ ഭാഗമായുളള ചിലവിനായി പ്രതിമാസം 3000 രൂപ നല്‍കാനും തീരുമാനിച്ചു.

ഹേമന്ത് സോറന്‍ ട്വീറ്ററിലൂടെയാണ് ഗീതയുടെ അവസ്ഥ അറിഞ്ഞത്. ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് സിംഗ് 50,000 രൂപയുടെ ചെക്ക് കൈമാറി. നിരവധി കായികതാരങ്ങള്‍ ജില്ലയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഇവര്‍ക്ക് എല്ലാം തന്നെ വേണ്ട സാമ്പത്തിക സഹായം ഏര്‍പാടാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗീതാകുമാരി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി കൂടിയാണ്. മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാലാണ് പച്ചക്കറി കച്ചവടത്തിനിറങ്ങിയതെന്നും, സര്‍ക്കാര്‍ സാഹായം നല്‍കിയതിനാല്‍ ഗീത ഏറെ സന്തോഷവതിയാണെന്നും ഗീതയുടെ ബന്ധുവായ ധന്‍ജയ് പ്രജാപതി പറഞ്ഞു.

Related Articles

Back to top button