AlappuzhaKeralaLatest

ആലപ്പുഴയിലും ബ്ലാക്ക് ഫംഗസ്

“Manju”

ആലപ്പുഴ : ജില്ലയിൽ 72 കാരന് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. പത്തിയൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം മുൻപാണ് അദ്ദേഹത്തിന് കൊറോണ ഭേദമായത്.

ആലപ്പുഴയ്ക്ക് പുറമേ സംസ്ഥാനത്ത് ഇതുവരെ മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത് മലപ്പുറത്താണ്. 11 പേരാണ് ജില്ലയിൽ ചികിത്സയിൽ ഉളളത്. സംസ്ഥാനത്ത് 49 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചിരിക്കുന്നത് എന്നാണ് വിവരം.

അതേസമയം ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് കേന്ദ്രം കൂടുതൽ മരുന്ന് എത്തിച്ചിട്ടുണ്ട്.

Related Articles

Back to top button