InternationalLatest

ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു

“Manju”

ശ്രീജ.എസ്

ദുബായ് : ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു. ഈ സ്ഥാനത്ത് തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് രാജിവച്ചത്. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയായിരിക്കും ആക്ടിംഗ് ചെയര്‍മാന്‍. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് അടുത്തയാഴ്ച തുടക്കമിടും.

പുതിയ ചെയര്‍മാന്‍ ആരായിരിക്കും എന്നകാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തേ സൗരവ് ഗാംഗുലിയുടെ പേരും ഇൗ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ സുപ്രീംകോടതി വിധിക്കായി കാത്തുനില്‍ക്കുന്നതിനാല്‍ അദ്ദേഹം മത്സരിക്കുമോ എന്ന് ഉറപ്പില്ല.

ഗാംഗുലി മത്സരരംഗത്തുണ്ടെങ്കില്‍ പിന്തുണയ്ക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ബോര്‍ഡ് അത് തള‌ളിയിരുന്നു. നിലവില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്‌സിനാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍തൂക്കം എന്നാണ് റിപ്പോര്‍ട്ട്. .

Related Articles

Back to top button