IndiaLatest

സ്‌ക്കൂളുകള്‍ തുറക്കുന്നത് ഘട്ടംഘട്ടമായി ;ഐ.സി.എം.ആര്‍‍

“Manju”

ന്യൂഡല്‍ഹി: രാജ്യമെമ്പാടും കൊറോണ കാലത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗ്ഗരേഖയുമായി ഐ.സി.എം.ആര്‍. സ്‌ക്കൂളുകള്‍ ഒറ്റയടിക്ക് തുറക്കരുതെന്ന പഠനമാണ് ഐ.സി.എം.ആര്‍ പുറത്തുവിട്ടത്. ഓരോ പ്രദേശത്തെ സാഹചര്യമനുസരിച്ച്‌ ഘട്ടംഘട്ടമായി തുറക്കുന്ന രീതിയാണ് കൂടുതല്‍ നല്ലതെന്നാണ് ഐ.സി.എം.ആര്‍ പറയുന്നത്.

സ്‌കൂളുകളില്‍ കുട്ടികളുടെ തുറന്നുള്ള ഇടപഴകലുകള്‍ ആര്‍ക്കും തടയാനാവില്ലെന്നാണ് ഐ.സി.എം.ആര്‍ നിരീക്ഷണം. ക്ലാസ്സുകളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം കുറച്ചും ഘട്ടംഘട്ടവുമായുള്ള രീതി അവലംബിക്കുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് വിദഗ്ധന്മാര്‍ എത്തിയിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശ മുള്ളത്. ആദ്യം പ്രൈമറി സ്‌കൂളുകളും തുടര്‍ന്ന് മുതിര്‍ന്ന ക്ലാസുകളും എന്ന രീതിയില്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ് നല്ലതെന്നാണ് ഐ.സി.എം.ആര്‍ പറയുന്നത്.

ഇന്ത്യയില്‍ 500 ദിവസങ്ങളായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. 3 കോടി 20 ലക്ഷം കുട്ടികളെ കൊറോണ അടച്ചിടല്‍ ബാധിച്ചെന്നും ഐ.സി.എം.ആര്‍ പറഞ്ഞു.യുനസ്‌കോയുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം തീര്‍ത്തും അപര്യാപ്തമാണെന്നാണ് കണ്ടെത്തല്‍. ഗ്രാമത്തിലെ 8 ശതമാനവും നഗരങ്ങളിലെ 24 ശതമാനം പേര്‍ക്കുമാത്രമാണ് വിദ്യാഭ്യാസപരമായി ഒന്നര വര്‍ഷം വിഷയങ്ങള്‍ പഠിക്കാനായത്. മറ്റുള്ളവര്‍ക്ക് പാഠ്യവിഷയങ്ങള്‍ വേണ്ട വിധം ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും യുനെസ്‌കോ അറിയിച്ചു.

Related Articles

Back to top button