KeralaLatestThrissur

കലശമല ഇക്കോ-ടൂറിസം പദ്ധതിയുടെ വിപുലീകരണത്തിന് സ്ഥലം ഏറ്റെടുത്ത് ഉത്തരവായി

“Manju”

ബിന്ദുലാല്‍ ശാന്തിഗിരി ന്യൂസ്, തൃശ്ശൂര്‍

കലശമല ഇക്കോ-ടൂറിസം പദ്ധതിയുടെ വിപുലീകരണത്തിന് സ്ഥലം ഏറ്റെടുത്ത് ഉത്തരവായി. കുന്നംകുളം താലൂക്കിലെ അകതിയൂർ വില്ലേജിൽ ഉൾപ്പെടുന്ന 4.9261 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

റോഡ് വികസനത്തിനായുള്ള 0.0910 ഹെക്ടർ ഉൾപ്പെടെയാണിത്. 4.8351 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. സർക്കാർ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ 2013ലെ ലാന്റ് അക്വിസിഷൻ ആക്ട് പ്രകാരമുള്ള ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.

ഇക്കോ-ടൂറിസം പ്രോജക്ട് അറ്റ് കുന്നംകുളം എന്ന പദ്ധതിയിൽ കലശമല വിപുലീകരണത്തിനായി ബജറ്റിൽ സംസ്ഥാന സർക്കാർ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

Related Articles

Back to top button