InternationalLatest

റഷ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

“Manju”

 മോസ്‌കോ: യുക്രൈനിനെതിരായ സൈനിക നടപടി കടുപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി റഷ്യ.ആണവ പോര്‍മുനകള്‍ ഉള്‍പ്പെടുത്തിയുള്ള സൈനിക അഭ്യാസ പ്രകടനത്തിന്റെ ഭാഗമായാണ് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം റഷ്യ നടത്തിയത്.

തന്ത്രപ്രധാനമായ ആണവായുധങ്ങള്‍ അടക്കം അണിനിരത്തി കൊണ്ടുള്ള റഷ്യയുടെ സൈനിക അഭ്യാസ പ്രകടനം റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നിരീക്ഷിച്ചതായി ക്രെംലിന്‍ അറിയിച്ചു. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ പരീക്ഷണമാണ് ഇതില്‍ എടുത്തുപറയേണ്ടത്.

 

കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് കൊണ്ടാണ് പുടിന്‍ സൈനിക അഭ്യാസ പ്രകടനം വീക്ഷിച്ചത്. ആണവ യുദ്ധത്തിന്റെ അപകടഭീഷണി പ്രതിരോധിക്കാന്‍ ശേഷിയുള്ള സേനയുടെ പരിശീലനത്തിനാണ് പുടിന്‍ മേല്‍നോട്ടം വഹിച്ചത്. കഴിഞ്ഞദിവസം യുക്രൈനില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സൈനിക നിയമം നടപ്പാക്കാന്‍ പുടിന്‍ ഉത്തരവിട്ടിരുന്നു.

 

Related Articles

Back to top button