International

അന്യഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് റേഡിയോ സിഗ്നൽ; അമ്പരന്ന് ശാസ്ത്രലോകം

“Manju”

ആംസ്റ്റർഡാം : അന്യഗ്രഹത്തിൽ നിന്ന് ആദ്യമായി ഗവേഷകർക്ക് റേഡിയോ സിഗ്നൽ ലഭിച്ചതായി റിപ്പോർട്ട്. ലോകത്തെ ഏറ്റവുമധികം ശക്തിയേറി റേഡിയോ ആന്റിനയായ നെതർലന്റിലെ ദി ലോ ഫ്രീക്വിൻസി അറെ(ലോഫകർ) ഉപയോഗിച്ചാണ് റേഡിയോ സിഗ്നൽ പിടിച്ചെടുത്തത്. സൗരയൂഥത്തിന്റെ പുറത്തുള്ള ഒരു നക്ഷത്രത്തിൽ നിന്നാണ് സിഗ്നലുകൾ ലഭിച്ചത് എന്നാണ് റിപ്പോർട്ട്.

ക്വീൻസ് ലാന്റ് സർവ്വകലാശാലയിലെ ഡോ ബെഞ്ചമിൻ പോപ്പും ഡച്ച് നാഷണൽ ഒബ്സർവേറ്ററിയിലെ (ആസ്ട്രോൺ) അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമാണ് റേഡിയോ സിഗ്‌നൽ പിടിച്ചെടുത്തത്. ലോഫർ ഉപയോഗിച്ച് പുതിയ ഗ്രഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്. ശൂന്യാകാശത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളെ കണ്ടെത്തുന്ന ഈ വിദ്യയിലൂടെ അന്യഗ്രഹ ജീവനെകുറിച്ച് കൂടുതൽ പഠനം നടത്താൻ സാധിക്കും.

19 ചുവന്ന ചെറിയ നക്ഷത്രങ്ങളിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലെണ്ണത്തിൽ നിന്നുള്ള സിഗ്നലുകൾ അവയ്‌ക്ക് ചുറ്റും ഗ്രഹങ്ങൾ വലംവെയ്‌ക്കുന്നതിന്റെ സൂചന നൽകുന്നുണ്ട്.

ഭൂമിയ്‌ക്ക് അറോറയുണ്ട്. അതിനെ സാധാരണയായ തെക്ക്, വടക്കൻ പ്രകാശങ്ങൾ എന്നാണ് അറിയപ്പെടുന്നത്. സൗരയൂഥത്തിനകത്തെ ഗ്രഹങ്ങൾ അവയുടെ കാന്തിക വലയം സൗരക്കാറ്റുമായി സമ്പർക്കമുണ്ടാകുന്നതിന്റെ ഫലമായാണ് ശക്തമായ റേഡിയോ തരംഗങ്ങൾ പുറത്തുവിടുന്നുണ്ട്. എന്നാൽ സൗരയൂധത്തിന് പുറത്തുനിന്നും റേഡിയോ സ്ഗിനലുകൾ പുറത്തുവിടുന്നുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല എന്ന് ഗവേഷകർ പറയുന്നു.

റേഡിയോ സിഗ്നലുകൾ ലഭിച്ചുവെന്ന് പറയുന്ന നക്ഷത്രങ്ങൾ ഗ്രഹങ്ങളുടെ കേന്ദ്ര നക്ഷത്രങ്ങളാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ ഈ ഗ്രഹങ്ങൾ ഭൂമിയേക്കാൾ വലുതായിരിക്കും. 2029 ഓടെ സ്‌ക്വയർ കിലോമീറ്റർ അറേ റേഡിയോ ടെലിസ്‌കോപ് യാഥാർത്ഥ്യമാവുന്നതോടെ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും എന്നാണ് കണക്കുകൂട്ടൽ. പുതിയ ഗ്രഹങ്ങളുടെ കണ്ടെത്തലിലേക്ക് നയിച്ചേക്കാവുന്ന കണ്ടെത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത് എന്നും ഗവേഷകർ പറയുന്നു.

Related Articles

Back to top button