IndiaLatest

വുഹാനില്‍ വെള്ളപ്പൊക്കം

“Manju”

സിന്ധുമോള്‍ ആര്‍

വുഹാനില്‍ വെള്ളപ്പൊക്കം

ബീജിങ്: ചൈനയിലെ ഹുബായ് അടക്കമുള്ള പ്രവിശ്യകളില്‍ വന്‍ വെള്ളപ്പൊക്കം. ഹുബായ് പ്രവിശ്യയിലെ വുഹാനിലാണ് ഇത് വലിയ നാശം വിതച്ചത്. നൂറിലേറെപ്പേര്‍ മരണമടഞ്ഞ വെള്ളപ്പൊക്കത്തില്‍ പലയിടങ്ങളും പൂര്‍ണ്ണമായും മുങ്ങി. കൊറോണ മരണം വിതച്ച മേഖലയാണ് ഹുബായ്.

കൂടുതല്‍ മരണങ്ങളുണ്ടായതും ഇവിടെയാണ്. ഇവിടത്തെ പ്രമുഖ സര്‍ക്കാര്‍ ഗവേഷണ ലാബില്‍ നിന്നാണ് വൈറസ് പുറത്തുപോയതെന്നും ഇതാണ് മഹാമാരി ലോകമെങ്ങും പടരാന്‍ ഇടയാക്കിയതെന്നുമാണ് ആരോപണം. ഈ ലാബ് അടക്കം വെള്ളത്തില്‍ മുങ്ങി. യാങ്‌സെ നദി കരകവിഞ്ഞതിനാല്‍ ഡാമുകള്‍ തുറന്നുവിട്ടതാണ് ദുരന്തമുണ്ടാകാന്‍ കാരണമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍, വെള്ളം നിറഞ്ഞ ഡാം തുറന്നുവിട്ടത് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ഈ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണെന്നും ഇത് തെളിവുനശിപ്പിക്കാനാണെന്നുമാണ് ആരോപണം.

Related Articles

Back to top button