HealthKeralaLatest

ശാന്തിഗിരിയില്‍ ‘ഡോൺ ഹീലിംഗ്’ വർക്ക്ഷോപ്പ് നടന്നു

“Manju”

പോത്തൻകോട് : നട്ടെല്ലിനേയും അനുബന്ധ ശരീര ഭാഗങ്ങളേയും ബാധിക്കുന്ന അസുഖങ്ങൾക്ക് നല്‍കുന്ന പ്രത്യേക ചികിത്സാ പദ്ധതിയായ ഡോൺ ഹീലിംഗ് വർക്ക്ഷോപ്പ് ഇന്ന് (26-11-2022 ശനിയാഴ്ച) ശാന്തിഗിരി ടേക്ക് എ ബ്രേക്കില്‍ വെച്ച് നടന്നു. ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷൻ ഇൻചാര്‍ജ്  ആദരണീയ സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി ഉദ്ഘാടനം  നിർവഹിച്ചു. ശാന്തിഗിരി  മെഡിക്കല്‍ സര്‍വ്വീസസ് സൂപ്രണ്ട് (ആയുര്‍വേദ) ഡോക്ടർ ബി രാജ്കുമാർ ആശംസകൾ അറിയിച്ചു. ഡോൺ മെത്തേഡ് ഓഫ് ഇൻസ്ട്രക്ടർ ഡോക്ടർ കെ സുഭാഷ് മണി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ആയുർവേദ, സിദ്ധ ഡോക്ടർമാർക്ക് ഡോൺ മെത്തേഡ് ഓഫ് ഹീലിങ്ങിനെക്കുറിച്ച് ക്ലാസ് എടുത്തു. രമ്യ പ്രഭ, റെജൂലാ ജുനൈദ്, കേശവദേവ് എന്നിവർ ക്ലാസ്സുകള്‍ക്ക് നേതൃത്വം നൽകി.

Related Articles

Back to top button