ചക്കരക്കൽ : നവപൂജിതം – 96 ഗുരുവിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ
ശാന്തിഗിരി ആശ്രമത്തിലെ യുവജനസംഘടനയായ ശാന്തിഗിരി ശാന്തിമഹിമ കണ്ണൂർ -തലശ്ശേരി ഏരിയകളുടെ സംയുക്തനേതൃത്വത്തിൽ ചക്കരക്കൽ ബസ്റ്റാന്റിൽ പൊതുസ്ഥലശുചീകരണം നടത്തി.
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ എം . വി അനിൽകുമാർ ഉത്ഘാടനം ചെയ്ത ചടങ്ങിൽ
പത്താം വാർഡ് മെമ്പർ ടി. കെ ഗോവിന്ദൻ ആശംസകൾ അർപ്പിച്ചു. ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി അംഗങ്ങളായ ശരിൻരാജ്, ഹർഷദ് ലാൽ, ജിതിൻ പാലേരി എന്നിവർ നേതൃത്വം നൽകിയ ശുചീകരണ പ്രവർത്തനം ഉച്ചയ്ക്ക് സമാപിച്ചു.