InternationalLatest

കെനിയന്‍ സ്കൂളുകളില്‍ അദ്ധ്യയനം ഇനി അടുത്ത വര്‍ഷം മാത്രം

“Manju”

സിന്ധുമോള്‍ ആര്‍

നെയ്റോബി : കെനിയയില്‍ പ്രൈമറി, സെക്കന്ററി സ്കൂളുകള്‍ ഇനി അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമേ തുറക്കൂ എന്ന് കെനിയന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ കുട്ടികളും നിലവില്‍ ഏത് ക്ലാസിലാണോ പഠിക്കുന്നത്, ആ ക്ലാസില്‍ തന്നെ തുടരും. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷയും ഈ വര്‍ഷം നടക്കില്ല. എല്ലാ വര്‍ഷവും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സാധാരണ ഈ പരീക്ഷ നടക്കുക.

കോളേജുകളും യൂണിവേഴ്സിറ്റികളും ഈ വര്‍ഷം സെപ്റ്റംബറില്‍ തന്നെ നിയന്ത്രണങ്ങളോടെ തുറക്കാനാണ് തീരുമാനം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 15നാണ് കെനിയയിലെ സ്കൂളുകള്‍ അടച്ചത്. സ്കൂളുകള്‍ അടയ്ക്കുമ്ബോള്‍ 3 പേര്‍ക്ക് മാത്രമായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. നിലവില്‍ 8,067 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 164 പേര്‍ മരിച്ചു.

Related Articles

Back to top button