KeralaLatestThiruvananthapuram

തിരുവനന്തപുരം പൂന്തുറയില്‍ സ്ഥിതി അതീവ ഗുരുതരം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ജില്ലയിലെ പൂന്തുറയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. അഞ്ച് ദിവസത്തിനിടെ 600 സാമ്പിള്‍ പരിശോധിച്ചതില്‍ (ട്രൂനാറ്റ് പരിശോധന )119 പേര്‍ക്ക് ഫലം പോസിറ്റീവാണ്. ഒരു രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ മാത്രം 120 പേരാണ് ഉള്ളത്. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പ്രദേശത്ത് ആദ്യഘട്ടത്തില്‍ ഒരു മത്സ്യ വ്യാപാരിക്കാണ് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഉറവിടം അറിയാത്ത കേസുകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പൂന്തുറയെ സംബന്ധിച്ച്‌ അടുത്ത രണ്ടാഴ്ച നിര്‍ണായകമാണ്.

കഴിഞ്ഞ ദിവസം ജില്ലയില്‍ 54 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 42 കേസുകള്‍. പ്രഖ്യാപിച്ചിരിക്കുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുക സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനതോതിനെ ആശ്രയിച്ചിരിക്കും.

Related Articles

Back to top button