IndiaLatest

‍നിത്യ മേനോന്‍ അഭിഷേക് ബച്ചന്‍; ബ്രീത് ഇന്‍ ടു ദി ഷാഡോസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍

പ്രൈം വീഡിയോയുടെ ഒറിജിനല്‍ 2018 സീരീസ് ബ്രീത്തിന്റെ രണ്ടാം സീസണില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഭിഷേക് ബച്ചന്‍ ആണ്. അഭിഷേകിന്റെ ആദ്യ വെബ് സീരിസ് ആണിത്. ബ്രീത്: ഇന്‍ ടു ദി ഷാഡോസ് എന്ന് പേരിട്ടിരിക്കുന്ന ഈ സീരിസ് ഇന്ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു.

സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസിന്റെ രണ്ടാം സീസണില്‍ നിത്യ മേനോന്‍, സയാമി ഖേര്‍, അമിത് സാദ് എന്നിവരും അഭിനയിക്കും. ആദ്യ സീസണിലെ ഇന്‍സ്പെക്ടര്‍ കബീര്‍ സാവന്ത് എന്ന കഥാപാത്രത്തെ അമിത് അവതരിപ്പിക്കും. നിത്യ മേനോന്റെ ഡിജിറ്റല്‍ അരങ്ങേറ്റവും ഈ പരമ്പര അടയാളപ്പെടുത്തും. ബ്രീത്തിന്റെ ആദ്യ ഭാഗത്തില്‍ ആര്‍ മാധവന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അബുന്‍ഡാന്റിയ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ഈ പരമ്പരയുടെ രണ്ടാം സീസണ്‍ സംവിധാനം ചെയ്യുന്നത് മായങ്ക് ശര്‍മയാണ്, ആദ്യ ഭാഗം സംവിധാനം ചെയ്തതും മായങ്ക് ആണ്.

Related Articles

Back to top button