IndiaLatest

‘ഇന്‍സ്റ്റ സുഹൃത്തി’നെ തേടി 16 കാരി സ്വീഡനില്‍ നിന്ന് മുംബൈയിലെത്തി

“Manju”

'ഇന്‍സ്​റ്റ സുഹൃത്തി'നെ തേടി 16 കാരി സ്വീഡനില്‍ നിന്ന്​ മുംബൈയിലെത്തി; രക്ഷിതാക്കളെത്തി കുട്ടിയെ കൂട്ടി മടങ്ങി
മുംബൈ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 19കാരനെ തേടി സ്വീഡനില്‍ നിന്ന് വീടുവിട്ട് മുംബൈയിലെത്തിയ 16കാരിയെ ക്രൈംബ്രാഞ്ച് കണ്ടെത്തി കുട്ടിയുടെ രക്ഷിതാക്കളെ ഏല്‍പിച്ചു.
ഇന്‍റര്‍പോള്‍ അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
നവംബര്‍ 27നാണ് കുട്ടിയുടെ പിതാവി‍െന്‍റ പരാതിയില്‍ സ്വീഡനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇദ്ദേഹം ഇന്ത്യയില്‍ വേരുകളുള്ളയാളാണ്. യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി ട്രോംബെ മേഖലയിലാണ് താമസിക്കുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ ദക്ഷിണ മുബൈയിലെ ശിശുഭവനിലേക്ക് മാറ്റി. ഇക്കാര്യങ്ങള്‍ ഡല്‍ഹിയിലെ സ്വീഡിഷ് എംബസിയെയും അറിയിച്ചു.
വെള്ളിയാഴ്ച രക്ഷിതാക്കള്‍ സ്വീഡനില്‍ നിന്നെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, കുട്ടിയുമായി തിരിച്ചുപറന്നു. ടൂറിസ്റ്റ് വിസയിലാണ് പെണ്‍കുട്ടി എത്തിയത്. ഇന്‍സ്റ്റഗ്രാം സുഹൃത്തിനെക്കുറിച്ച്‌ പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല

Related Articles

Back to top button